അബുദാബി: പേര് പോലെ തന്നെ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് മാനം മുട്ടെ ഉയരം നൽകിയ ബിഗ് ടിക്കറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തി. ഏപ്രിൽ ഒന്നു മുതൽ പ്രവർത്തനം താല്കാലികമായി നിർത്തുന്നുവെന്ന് ബിഗ് ടിക്കറ്റ് തന്നെയാണ് അറിയിച്ചത്. യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് പ്രവർത്തനം താൽക്കാലികമായി നിർത്തുന്നത്.പ്രവർത്തനം നിർത്തിയാലും നേരത്തെ ഷെഡ്യൂൾ ചെയ്ത 262 സീരീസ് തത്സമയ നറുക്കെടുപ്പ് ഈ മാസം മൂന്നിന് നടക്കും. 10 മില്യൺ ദിർഹത്തിന്റെ ഗ്യാരന്റി ഗ്രാൻഡ് പ്രൈസും നൽകും. അബുദാബി വിമാനത്താവളത്തിൽ എല്ലാ മാസവും മൂന്നിനാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുക. റെഗുലേറ്ററി മാനദംണ്ഡപ്രകാരം നിർത്തിവയ്ക്കുന്ന മൂന്നാമത്തെ റാഫിൾ ഡ്രോയാണ് ബിഗ് ടിക്കറ്റ്. എത്രയും വേഗം പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബിഗ് ടിക്കറ്റ് അധികൃതർ പങ്കുവച്ചു
🚨Important Announcement! 🚨
Dear Big Ticket Family, In accordance with regulatory gaming requirements, Big Ticket will be temporarily pausing operations starting April 1st, 2024.
Rest assured, all previously won prizes are securely protected and guaranteed. pic.twitter.com/e7KvQ0T52Q
— Big Ticket Abu Dhabi (@BigTicketAD) March 31, 2024
ഇന്ത്യക്കാരുടെ ബിഗ് ടിക്കറ്റ്
ഇന്ത്യക്കാരും ബിഗ് ടിക്കറ്റും തമ്മിൽ കാലങ്ങളായി അഭേദ്യമായ ബന്ധമാണുള്ളത്. കാരണം മറ്റൊന്നുമല്ല ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്രവും കൂടുതൽ തവണ സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാർ അടക്കമുള്ള മലയാളികൾ തന്നെയാണ്. ഏറ്റവുമൊടുവിൽ ബിഗ് ടിക്കറ്റ് വിജയികളായതും മലയാളികൾ തന്നെ. അതു കൊണ്ട് തന്നെ ബിഗ് ടിക്കറ്റ് താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ആശങ്കയും മലയാളികൾക്ക് തന്നെയാണ്.