ലണ്ടൻ: യു.കെയിലെ ഡെർബിയ്ക്ക് സമീപം മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു.അങ്കമാലി സ്വദേശികളായ ജോർജ്ജ് വറീത് – റോസ്ലി ജോർജ്ജ് ദമ്പതികളുടെ മകൾ ജെറീന ജോർജ്ജാണ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ജെറീന വീടിനുള്ളിൽ കുഴഞ്ഞു വീണത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. എറണാകുളം അങ്കമാലി പാലിശ്ശേരി വെട്ടിക്കയിൽ കുടുംബാംഗമാണ് ജെറീന. നോട്ടിങ്ഹാമിൽ ചാർട്ടേഡ് അക്കൌണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. മെറീന ലിയോ, അലീന ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്. സഹോദരി ഭർത്താവ് ലിയോ തോലത്ത്. സംസ്കാരം പിന്നീട്.