ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ കൊയ്ത്ത് തുടങ്ങി. ആദ്യ മെഡല്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വനിത ടീമിനാണ് ലഭിച്ചത്. വനിതാ ടീം വെള്ളി നേടി. ആഷി ചൗക്സി, റമിത മെഹുലി ഘോഷ് എന്നിവര്‍ അടങ്ങിയ ടീമാണ് വെള്ളമെഡല്‍ സ്വന്തമാക്കിയത്. ചൈനയാണ് സ്വന്തം കരസ്ഥമാക്കിയത്.
1886 ആണ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്കോര്‍. റമിത 631, മെഹുലി 630.8, ആഷി 623.3 എന്നിങ്ങനെയും സ്കോര്‍ നേടി. തുഴച്ചിലില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. അര്ജുന് ലാല്‍-അരവിന്ദ് സിംഗ് സഖ്യമാണ് വെള്ളി നേടിയത്. ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്കള്ളിലാണ് നേട്ടം.
മെന്‍സ് പെയറിലാണ് ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയത്. ബാബു ലാല്‍ യാദവ്-ലേഖ്റാം സഖ്യത്തിനാണ് വെങ്കലം ലഭിച്ചത്. വനിത ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തി. ക്രിക്കറ്റ് ടീം മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000 കായിക താരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്. 40 കായിക ഇനങ്ങളിലായി 481 മെഡലുകള്‍. 39 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കാനെത്തുന്നത്. 655 താരങ്ങളാണ് ഇന്ത്യയ്ക്കായി പോരിനിറങ്ങുന്നത്.
2018ലെ പോരാട്ടത്തില്‍ ഇന്ത്യ 16 സ്വര്‍ണം അടക്കം 70 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.