റിയാദ്: എ.ബി.സി കാർഗോയുടെ സെന്റ് ആന്റ് ഡ്രൈവ് സീസൺ -ടുവിന്റെ ആദ്യഘട്ട നറുക്കെടുപ്പ് റിയാദിൽ നടന്നു. വിജയികൾക്ക് രണ്ട് ടൊയോട്ട കൊറോള കാറുകളും 250 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും നൽകിയതായി എ.ബി.സി കാർഗോ അറിയിച്ചു. സമ്മാന പദ്ധതിയുടെ ആദ്യഘട്ട നറുക്കെടുപ്പ് ബത്ത ഫറസ്ദഖ് സ്ട്രീറ്റിലെ കമ്പനിയുടെ കോർപറേറ്റ് ഓഫീസിൽ വെച്ചായിരുന്നു.
രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ 17-നാണ് നടക്കുക. മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച സെൻഡ് ആന്റ് ഡ്രൈവിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
പശ്ചിമബംഗാളിൽ നിന്നുള്ള മനിരുൾ ഷെയ്ക്ക്, ബിഹാറുകാരൻ മുഹമ്മദ് അനനട്ട് എന്നീ ഇന്ത്യൻ പ്രവാസികൾക്കാണ് ഒന്നാം സമ്മാനമായ രണ്ടു ടൊയോട്ട കൊറോള കാറുകൾക്ക് നറുക്കെടുപ്പിലൂടെ അർഹരായത്. രണ്ടാം സമ്മാനമായ 250 സ്വർണ്ണനാണയങ്ങളും മറ്റ് സമ്മാനങ്ങളും വിവിധ ഭാഗ്യശാലികൾക്ക് ലഭിച്ചു. വലിയ സ്വീകാര്യതയാണ് സെൻ്റ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പിന് ലഭിച്ചതെന്നും ഇത്തരം ജനകീയമായ പദ്ധതികൾ എബിസി കാർഗോ തുടർന്നും നടത്തുമെന്നും എബിസി കാർഗോ ചെയർമാൻ ഡോ. ഷെരീഫ് അബ്ദുൽ ഖാദർ ചടങ്ങിൽ അറിയിച്ചു.
എബിസി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ, ജനറൽ മാനേജർ മുഹമ്മദ് സാലിഹ്, ഇക്കണോമിക് അഡ്വൈസർ തുർക്കി അൽ സോബാഗി എന്നിവർ നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചു. മുഹമ്മദ് സുലൈമാൻ അൽ റുമൈഖാനി, അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയ അതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ 17ന് നടക്കും. ഇതിൽ ഒരു ടൊയോട്ട കൊറോള കാറും 250 സ്വർണനാണയങ്ങളും 500 പേർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. എ.ബി.സിയുടെ സൗദിയിലെ ബ്രാഞ്ചുകളിൽ മാത്രമാണ് നിലവിൽ നറുക്കെടുപ്പ് നടക്കുന്നത്.