ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിളമ്പുകയാണ് യുഎഇയിലുള്ള പ്രവാസി ഇന്ത്യക്കാരി. കംപ്യൂട്ടർ എഞ്ചിനീയർ ആയിരുന്ന ആയിഷ ഖാൻ ജോലി ഉപേക്ഷിച്ചാണ് വെറും 3 ദിർഹത്തിന് ഭക്ഷണം വിൽക്കാൻ തുടങ്ങിയത്. കഴിഞ്ഞ നാല് വർഷമായി ഫുഡ്-എടിഎം എന്ന പദ്ധതിയിലൂടെയാണ് യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ ആയിഷ ഭക്ഷണം നൽകുന്നത്.
അമ്പതിനായിരം പേർക്ക് ആണ് ഒരു ദിവസം ആയിഷ ഭക്ഷണം വിളമ്പുന്നത്. ഒരു ദിവസം മൂന്ന് നേരം ഭക്ഷണം ഒരുക്കുന്നു. ബിരിയാണിക്ക് വെറും 3 ദിർഹം മാത്രമേ ഉള്ളു എന്നതിനാൽ സാധരണക്കാർക്ക് വലിയൊരു അനുഗ്രഹവുമാണ്.
തന്റെ ഹൃദയാഭിലാഷം ആയിരുന്നു ഇങ്ങനൊരു പദ്ധതി എന്ന് ആയിഷ പറയുന്നു. പണരഹിത സംവിധാനത്തിലൂടെ തൊഴിലാളിക്ക് ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഫുഡ് -എടിഎം കാർഡ് ആശയം. സ്മാർട്ട് മീൽ കാർഡിൽ അവരുടെ ഒരു മാസത്തെ മുഴുവൻ ഭക്ഷണവും ഉറപ്പാക്കുന്നു. പട്ടിണി ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നും ആയിഷ പറഞ്ഞു.
“ഞങ്ങളുടെ സ്ഥാപനത്തിൽ 24 മണിക്കൂറും ഭക്ഷണവും വെള്ളവും ലഭ്യമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഭക്ഷണത്തിനായി ഞങ്ങളെ സമീപിക്കാമെന്നും ആയിഷ പറയുന്നു. പാകിസ്ഥാൻ, ഇന്ത്യൻ, നേപ്പാളി, മറ്റ് ദക്ഷിണേഷ്യൻ തൊഴിലാളികളുടെ അഭിരുചിക്കനുസരിച്ച് എല്ലാ ദിവസവും എട്ട് വ്യത്യസ്ത മെനുകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ സംരംഭം കൂടുതൽ പ്രേദേശങ്ങളിലെക്ക് വളർത്താൻ ആഗ്രഹിക്കുന്നു എന്നും ആയിഷ പറഞ്ഞു.
മനുഷ്യൻ ദൈവത്തിന്റെ ശുശ്രൂഷ ഏറ്റെടുക്കുമ്പോൾ സ്വർഗം ഭൂമിയിൽ പിറവിയെടുക്കുന്നു.
Hi, I would like to know how Ayisha finds finances for these many meals?
How can we make this happen in Africa and other countries where so many die of starvation, in our time?
I’m sure it is a replicable model. How can we find likeminded people and what does it take to make this a worldwide effort? Can Ayisha Khan lead a global movement to make the impossible materialise?
Kudos to Ayisha. May her tribe increase.