ദുബായ്: ദുബായ് പൊലീസ് സംഘടിപ്പിക്കുന്ന ആഗോള സാഹസിക മത്സരമായ സ്വാത് ചാലഞ്ച് ശ്രദ്ധേയമാകുന്നു. ഓരോ ദിവസവും നൽകുന്ന സാഹസിക ടാസ്കുകൾ, ഭീകരാക്രമണം മുതൽ ബന്ദിയാക്കാൽ വരെ പ്രമേയമാകു. കഴിഞ്ഞ ദിവസം സംഘചിപ്പിച്ച അപ്രതീക്ഷിത ആക്രമണങ്ങളെ നേരിടുന്ന ടാസ്കിൽ ദുബായ് പൊലീസിന്റെ ബി ടീം തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കഴിവ്, ആത്മവിശ്വാസം, ടീം വർക്ക് എന്നിവയുടെ സമന്വയമാണ് മേളയുടെ പ്രധാന ആകർഷണം. ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ഏറ്റവും അധികം മാനസിക സമ്മർദം അനുഭവിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ അവയിലെ കൃത്യത എന്നിവയൊക്കെയാണ് മേളയിലെ വിജയികളെ തീരുമാനിക്കുക. മേളയുടെ രണ്ടാം ദിവസം നടന്ന അപ്രതീക്ഷിത ആക്രമണങ്ങളെ ചെറുക്കുന്ന ടാസ്കിൽ വിജയിക്കാനായതിന്റെ സന്തോഷത്തിലാണ് ദുബായ് പൊലീസിന്റെ ടീം ബി. കിർഗിസ്ഥാന്റെ ടീം കൽക്കനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.വിജയികൾക്ക് സമ്മാനമായി ലഭിക്കുന്നത് വൻതുകയടക്കമുള്ള പാരിതോഷികങ്ങളാണ്.