അബുദാബി: യുഎഇയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം ആരംഭിക്കുന്ന മഴ ബുധനാഴ്ച വരെ നീണ്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
പൊടിക്കാറ്റിന് സാധ്യതയുള്ലതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് അസ്ഥിര കാലാവസ്ഥാ മുന്നിറയിപ്പ് നിലവിൽ വന്നതോടെ സ്വകാര്യ മേഖല സ്ഥാപനങ്ങളോട് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മിനിസ്ട്രി ഓഫ് ഹുമൻ റിസോഴ്സ് & എമിററ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചു.
The Ministry of Human Resources and Emiratisation (MoHRE) has called on private sector companies in areas most impacted by the exceptional weather conditions forecasted for the UAE to take precautions in outdoor work environments where it is difficult to suspend operations,…
— وزارة الموارد البشرية والتوطين (@MOHRE_UAE) April 15, 2024
കാലാവസ്ഥാ പ്രവചനം വന്നതോടെ യുഎഇയിലെ എല്ലാ ഗവൺമെന്റ് സ്കൂളുകളിലും ഓൺലൈൻ പഠനം പ്രഖ്യാപിച്ചു. റാസ് അൽ ഖൈമയിലെ പൊതു പാർക്കുകളും അടച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദൂരയാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വെള്ളക്കെട്ടിലൂടെ വണ്ടി ഓടിക്കരുതെന്നും നിർദേശമുണ്ട്.
കനത്തമഴയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ മലയാളിയും ഉൾപ്പെടും. ഒമാനിൽ ഇപ്പോഴും കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.