മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കൂടാതെ ജനാധിപത്യത്തില്‍ മാധ്യസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. അതേസമയം വിലക്കേർപ്പെടുത്താനുണ്ടായ കാരണം പുറത്ത് പറയാത്തത് നിതീകരിക്കാനാകില്ലെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മീഡിയ വണ്ണിന്റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.