കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു. ഇന്ന് സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്.
സന്ദർശന സമയത്തിന് ശേഷം എത്തിയ ബന്ധുക്കളെ തടവുകാരെ കാണുവാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതു പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരായ രജീഷ്, നിതിൻ, പ്രദീപ് എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
അജിത്ത് വർഗീസ്, ജിൽഷാദ് എന്നീ തടവുപുള്ളികൾക്കും പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരേയും തടവുപുള്ളികളേയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് തടവുകാർക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.