സംസാരശേഷിയില്ലാത്ത മകനും മരുമകൾക്കും തുണയായി ജീവിച്ച ഷീലാമ്മ വിട വാങ്ങി. സ്താനാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു എറണാകുളം സ്വദേശി ഷീല. സംസ്കാരം നടന്നു.
ഇരുപത് വർഷമായി വാടകവീട്ടിലാണ് ഷീലയും കുടുംബവും താമസിക്കുന്നത്. ഒരു വർഷം മുൻപാണ് ഭർത്താവ് അസുഖബാധിതനായി മരണപ്പെടുന്നത്. മകനും മരുമകൾക്കും സംസാരിക്കാൻ സാധിക്കില്ല. മകൻ ഷിജോയ്ക്ക് വല്ലപ്പോഴും കിട്ടുന്ന വെൽഡിംഗ് പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഷീലയും കുടുംബവും കഴിഞ്ഞു പോകുന്നത്. എന്നാൽ ഷിജോയ്ക്ക് എപ്പോഴും പണിയില്ല എന്നതിനാൽ വരുമാനം സ്ഥിരമല്ല.
ജീവിതം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് അർബുദ രോഗം പുതിയ വില്ലനായി ഷീലയുടെ ജീവിതത്തിലേക്ക് വരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ചികിത്സയും പരിശോധനയും വൈകിയതിനാൽ വളരെ മോശം അവസ്ഥയിലാണ് ഷീലയുടെ അർബുദബാധ തിരിച്ചറിഞ്ഞത്. രോഗം കണ്ടെത്തുമ്പോൾ അർബുദം ഫൈനൽ സ്റ്റേജിലേക്ക് എത്തിയിരുന്നു.
അർബുദബാധയെ തുടർന്ന് ഒരു സർജറി ഷീല നടത്തിയിരുന്നു. ഏകസഹോദരൻ നൽകുന്ന ചെറിയ സഹായങ്ങൾ കൊണ്ടാണ് കുടുംബം ജീവിച്ചു പോന്നിരുന്നത്. അവസാനകാലത്ത് കൃത്യമായ മരുന്നുകൾ പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഷീല. മരണത്തെ ഭയമില്ലെന്നും എന്നാൽ താൻ പോയാൽ സംസാരശേഷിയില്ലാത്ത മമകനും മരുമകളും എങ്ങനെ ജീവിക്കും എന്നതാണ് പേടിയെന്നും എഡിറ്റോറിയിലിനോട് സംസാരിക്കാവെ ഷീല പറഞ്ഞിരുന്നു. ആ വീഡിയോ സംപ്രേക്ഷണം ചെയ്തു രണ്ടാഴ്ച പിന്നിടുമ്പോൾ ഷീല ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.
Mr Shijo Joseph Mobile : 7907173430 Account Number : 67135880507 IFSC : SBIN0016073 Branch – SBI Kundannoor