കോഴിക്കോട് : നാല് മാസം പ്രായമായ തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കൊതിച്ച് കഴിയുന്നതിനിടെയാണ് കഴുത്ത് വേദനയുടെ രൂപത്തിൽ രക്താർബുദം അൽഫാസിനെ തേടിയെത്തുന്നത്.ദുബായിൽ ബേക്കറിയിൽ ഡ്രൈവറായി ജോലിനോക്കവെയാണ് അൽഫാസ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തോടുന്നത്. രക്തപരിശോധനയിൽ അസ്വാഭാവികത തോന്നിയ ഡോക്ടർമാർ ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങി വിദഗ്ധ ചികിത്സ തേടാൻ ഉപദേശിക്കുകയായിരുന്നു. 22 ആം വയസിൽ കുടുംബം നോക്കാൻ കടൽകടന്നവന് ഡോക്ടറുടെ വാക്കുകൾ ഉൾക്കൊള്ളാനാവും മുൻപ് തന്നെ ജീവിതം കിടക്കയിലായി
NOURIN FATHIMA
Account no: 40500516461
IFSC Code : SBIN0000257
BRANCH : SBI OTTAPALAM
GPAY : 8129327038
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, ഡോക്ടറുടെ നിർദേശപ്രകാരം 8 കീമോ ചെയ്യണമെങ്കിൽ 60 ലക്ഷം രൂപയാണ് അൽഫാസിന്റെ കുടുംബം കണ്ടെത്തേണ്ടി വരിക, അതുകൂടാതെ മജ്ജമാറ്റിവയ്ക്കാൻ പിന്നെയും വേണം 50 ലക്ഷം രൂപ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അൽഫാസിന്റെ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ് ഒരു കോടിയിൽപരം വരുന്ന ചികിത്സാ ചെലവ്. നാല് മാസം പ്രായമായ കൈക്കുഞ്ഞിനെയും മാറോടണച്ച് പകച്ച് നിൽക്കുകയാണ് അൽഫാസിന്റെ ഭാര്യ .
മൂത്ത മകൻ അകാലത്തിൽ മരിച്ച വേദന തീരും മുൻപാണ് അൽഫാസിന്റെ മാതാപിതാക്കളെ തേടി രണ്ടാമത്തെ മകന്റെ രോഗവിവരമെത്തുന്നത്. കോഴിക്കോട് ആസ്റ്റർ മിംസിൽ കഴിയുന്ന അർഫാസിന്റെ ജീവന് വേണ്ടി സുമനസുകളുടെ മുന്നിൽ കൈനീട്ടുകയാണ് ഈ കുടുംബം