എബിസി കാർഗോ യൂണീബ്രിഡ്ജ് എങ്ങനെയാണ് സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് കുടപിടിക്കുന്നത്. ആ ചോദ്യത്തിന് ഒരു ഉത്തരമാണ് തൃശ്ശൂർ സ്വദേശി ബേബിയുടെ ജീവിതം.
ഭർത്താവിന്റെ മരണം സ്വപ്നങ്ങളെല്ലാം കീഴ്മേൽ മറിച്ചപ്പോൾ തൃശൂർ സ്വദേശിനി ബേബിക്ക് കയ്യിൽ ആകെയുള്ള സ്വത്ത് കണ്ണ് പോലെ രണ്ടാൺമക്കളായിരുന്നു. കുഞ്ഞുങ്ങളെ നോക്കാൻ മറ്റാരുമില്ല ജോലിക്ക് പോകാതെ ജീവിക്കാനുമാകില്ല. ഒടുവിൽ ആ അമ്മ മക്കളെ പൂട്ടിയിട്ട് ജോലിക്ക് പോകാൻ തുടങ്ങി.
വേറൊരു വഴിയും ഇല്ലാതെയാണ് മക്കളെ പൂട്ടിയിട്ട് ജോലിക്ക് പോയിരുന്നത്. വീട്ടിലേക്ക് ആരെങ്കിലും തന്നെ എനിക്ക് ടെൻഷനായിരുന്നു. എൻ്റെ ഈ അവസ്ഥയൊക്കെ അവരും തിരിച്ചറിഞ്ഞു. സങ്കടങ്ങളെത്രയുണ്ടെങ്കിലും അമ്മയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഒരു കളിപ്പാട്ടം പോലും ആവശ്യപ്പെടാതെയാണ് ആ മക്കൾ വളർന്നത്. അമ്മയുടെ കയ്യിൽ ഉണ്ടെങ്കിൽ വാങ്ങിക്കൊടുക്കുമെന്ന് അവർക്കറിയാമായിരുന്നു. അമ്മയ്ക്ക് ചുറ്റും തണലൊരുക്കി ആ മക്കളും വളർന്നു.
എത്ര കഷ്ടപ്പെടാനും ഒരുക്കമാണ്, ഒരൊറ്റ ആഗ്രഹമേയുള്ളൂ എന്റെ മക്കൾ നല്ല നിലയിലെത്തണം. അവരുടെ ആഗ്രഹത്തിനൊത്ത് പഠിപ്പിക്കണം – ബേബി പറയുന്നു. ബേബിയുടെ ആ ആഗ്രഹത്തിന് തണലൊരുക്കുകയാണ് എബിസി കാർഗോ യൂണി ബ്രിഡ്ജിലൂടെ എഡിറ്റോറിയൽ. മകൻ ജോൻഫിയുടെ പഠനചിലവ് ഇനി എബിസി കാർഗോ യൂണിബ്രിഡ്ജ് വഹിക്കു.
സ്വപ്നങ്ങളിലേക്ക് പതുക്കെ നടന്നു കയറുമ്പോൾ ജോൻഫിയുടെ ഉള്ളിൽ ഒരേ ഒരു ആഗ്രഹം മാത്രം. പഠിച്ച് വല്യ ആളാവുമ്പോ അമ്മയുടെ കൈപിടിച്ച് ഈ ലോകം മുഴുവൻ ചുറ്റണം. അമ്മയെ ഒരു റാണിയെപ്പോലെ നോക്കണം…
View this post on Instagram