ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണ് കാണാതായ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. കാണാതായ രണ്ടാമത്തെ പൈലറ്റിനായി തിരച്ചിൽ തുടരുകായാണ്. കഴിഞ്ഞ ദിവസം പരിശീലന പറക്കലിനിടെയായിരുന്നു ഹെലികോപ്റ്റർ തകർന്ന് കടലിൽ വീണത്.
ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പരീക്ഷണപ്പറക്കലിനായി പുറപ്പെട്ട 212 ഹെലികോപ്റ്ററാണ് തകർന്നു വീണത്. അപകട സമയത്ത് രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജ്ജിതമാക്കിയിരുന്നു . എന്നാൽ കാണാതായ പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കടലിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആരുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല.
കാണാതായ രണ്ട് പൈലറ്റുമാരും ദക്ഷിണാഫ്രിക്കൻ സ്വദേശികളായിരുന്നു.