വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത സ്ഥാപനമായ ഭാരതീയ വിദ്യാഭവന്റെ കീഴിൽ ‘ഭവൻസ് പേൾ വിസ്ഡം സ്കൂൾ’ ഷാർജയിൽ ആരംഭിച്ചു. ഷാർജയിലെ അൽ അസ്രയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സ്കൂളിൻറ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ കാമ്പസിൽ വെച്ച് നടന്നു. ചെയർമാൻ ശ്രീ.എൻ.കെ രാമചന്ദ്രമേനോൻ, വൈസ് ചെയർമാൻ സി.എ.സൂരജ് രാമചന്ദ്രൻ, ഡയറക്ടർ സി.എ.ദിവ്യ രാജേഷ് രാമചന്ദ്രൻ, പ്രിൻസിപ്പൽ ശ്രീമതി ഇന്ദു പണിക്കർ, സ്റ്റാഫ് എന്നിവരടങ്ങുന്ന സ്കൂൾ മാനേജ്മെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
2006-ൽ കുവൈറ്റിലായിരുന്നു ഭാരതീയ വിദ്യാഭവൻ ആദ്യത്തെ സ്കൂൾ ആരംഭിക്കുന്നത്. പിന്നീട് മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലും സ്കൂളുകൾ ആരംഭിച്ചു. . ഇന്ന്, ഷാർജയിലെ അൽ അസ്രയിൽ മിഡിൽ ഈസ്റ്റിലെ 9-ാമത് കാമ്പസിന്റെ ഉദ്ഘാടനമാണ് നടന്നത്.ഭവൻസ് പേൾ വിസ്ഡം സ്കൂൾ ഷാർജ എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ യുഎഇ യിലെ അഞ്ചാമത്തെ ഭവൻസ് മിഡിൽ ഈസ്റ്റ് സ്കൂളാണ്. അബുദാബിയിൽ 3 സ്കൂളുകളും ദുബായിൽ ഒരു സ്കൂളുമാണ് നിലവിലുള്ളത്.
മിഡിൽ ഈസ്റ്റിലെ ഭാരതീയ വിദ്യാഭവന്റെ വിജയം രൂപപ്പെടുത്തുന്നതിൽ മാനേജ്മെന്റിന്റെ കാഴ്ചപ്പാടും നേതൃത്വവും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഷാർജയിൽ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ അവരുടെ മാർഗനിർദേശത്തിന് സാക്ഷിയാകുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.
2023-2024 അധ്യയന വർഷത്തേക്കുള്ള പ്രി കെജി മുതൽ ഗ്രേഡ് 8 വരെയുള്ള കുട്ടികൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു. .
അഡ്മിഷൻ ഫോമുകൾ സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാണ്: www.Bhavans-sharjah.com.
സ്കൂളുമായി 0563334210 എന്ന നമ്പറിൽ ബന്ധപ്പെ