യൂറോപ്യൻ വിപണയിൽ സാന്നിധ്യം ശക്തമാക്കി ലുലു ഗ്രൂപ്പ്. ഇറ്റലിയിൽ ഫുഡ് പ്രൊസ്സസിംഗ്, എക്സ്പോർട്ടിംഗ് ഹബ്ബ് തുടങ്ങിയതിന് പിന്നാലെ ഹോളണ്ടിൽ ലോജിസ്റ്റിക് ഹബ്ബിൻ്റെ നിർമ്മാണത്തിന് ലുലു ഗ്രൂപ്പ് തുടക്കമിട്ടു. യൂറോപ്യൻ വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലുവിൻ്റെ നീക്കം.

പ്ലാൻ നടപ്പിലാക്കുന്നതിനായി പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയുമായും ഓൾസ്റ്റിൻ മസൂറി എയർപോർട്ടുമായും കമ്പനി രണ്ട് വ്യത്യസ്ത കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. വിവിധ മാംസഉത്പന്നങ്ങളുടെ സംസ്കരണം, കയറ്റുമതി, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കൈകാര്യം ചെയ്യാനും പാക്ക് ചെയ്തു കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ടാണ് ഹോളണ്ടിലെ ലോജിസ്റ്റിക് സെൻ്റർ ആരംഭിക്കുന്നത്. ഹോളണ്ടിലെ ഓൽസ്റ്റൻ മസുറി വിമാനത്താവളത്തോട് ചേർന്നാണ് പുതിയ കേന്ദ്രം വരുന്നത്.

ഇവിടെ നിന്നുള്ള ഉത്പന്നങ്ങൾ ഗൾഫിലേയും വടക്കൻ ആഫ്രിക്കയിലേയും ഇന്ത്യയിലേയും വിപണികളിലേക്ക് എത്തും. പോളണ്ടിൽ നിന്നുള്ള ലോകപ്രശ്സതമായ പല ഫലങ്ങളുടേയും വിപണിയിലെ ലഭ്യത ഇതിലൂടെ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് ലുലു ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
