തിങ്കളാഴ്ച ഏറ്റവും മോശം ദിവസമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് ലോക റെക്കോർഡ്. തിങ്കളാഴ്ച ദിവസമായ ഇന്നലെയാണ് ഗിന്നസിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ട്വിറ്ററിൽ വന്നത്.
we're officially giving monday the record of the worst day of the week
— Guinness World Records (@GWR) October 17, 2022
ശനി, ഞായർ വാരാന്ത്യ അവധിയുടെ ആലസ്യത്തിൽ നിന്ന് തിങ്കളാഴ്ച വീണ്ടും സ്കൂളിലും കോളജിലും ജോലി സ്ഥലത്തുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തിങ്കളാഴ്ചയോട് പരക്കെ എല്ലാവർക്കും വെറുപ്പാണ്.
ഗിന്നസിൻ്റെ ഈ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. തങ്ങളുടെ മനസ് വായിച്ച പ്രഖ്യാപനം എന്നായിരുന്നു മറുപടി ട്വീറ്റുകൾ.
‘ ഞാൻ തിങ്കളാഴ്ചകളിൽ അവധി എടുക്കുന്നതിന് കാരണമിതാണെന്നാണ്’ ചിലരുടെ മറുപടി.
വിഖ്യാതമായ ആനിമേറ്റഡ് കഥാപാത്രമായ ‘ആംഗ്രി ബേർഡ്’ൻ്റെ ഔദ്യോഗിക പേജ് ഗിന്നസ് വേൾഡ് റെക്കോർഡ് പോസ്റ്റിനോട് പ്രതികരിച്ചത് ഇങ്ങനെ: ‘നിങ്ങൾക്ക് ഒരുപാട് സമയമെടുത്തു’, ‘സത്യം, എനിക്കറിയാം’ എന്നർത്ഥം വരുന്ന Ikr എന്നാണ് ഗിന്നസ് ലോക റെക്കോർഡിൻ്റെ മറുപടി .
ലോകമെമ്പാടും വിവിധ ഭാഷകളിൽ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഒന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR).