ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് 45 മിനിറ്റ് കടക്കുമ്പോൾ പ്രതീക്ഷിച്ച പോലെ എൻഡിഎ വ്യക്തമായ ലീഡോടെ മുന്നേറുന്നു. രാവിലെ 8.45-ഓടെ അവരുടെ ലീഡ് നില 300 കടന്നു. അതേസമയം തകർന്നടിയുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തിരുത്തി കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യം 150 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഒരു മണിക്കൂർ വോട്ടെടുപ്പ് പിന്നിട്ടപ്പോൾ 2019-ലെ അതേ നിലയിലാണ് എൻഡിഎ
കേരളത്തിലേക്ക് വന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനിടെ തൃശ്ശൂരിലും തിരുവനന്തപുരത്തും ആദ്യഘട്ടത്തിൽ എൻഡിഎ ലീഡ് പിടിച്ചെങ്കിലും നിലവിൽ ബിജെപി സ്ഥാനാർത്ഥികൾ എവിടെയും ലീഡ് ചെയ്യുന്നില്ല. ഇടുക്കിയിലും കൊല്ലത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ തുടക്കം മുതൽ മികച്ച രീതിയിൽ ലീഡ് ചെയ്യുന്നുണ്ട്. മാവേലിക്കര, ആലത്തൂർ സീറ്റുകളിൽ എൽഡിഎഫിനാണ് ലീഡ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റിൽ ഫലം പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആദ്യസമയങ്ങളില്‍ മുന്നിലായിരുന്നെങ്കിലും പിന്നീട് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലേക്കെത്തി. വയനാട്ടില്‍ രാഹുല്‍ മുന്നിട്ട് നില്ക്കുന്നു. കണ്ണൂരില്‍ അല്‍പ്പം വൈകിയ ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ സൂചനകള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന് അനകൂലമാണ്. ഇടുക്കിയില്‍ ആദ്യസൂചനകള്‍ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് അനുകൂലമാണ്.
തമിഴ്നാട്ടില്‍ ഇന്ത്യാ സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. ബിഹാറിലും യുപിയിലും എൻഡിഎ സഖ്യം മുന്നിട്ട് നില്ക്കുന്നു. പഞ്ചാബില്‍ ആദ്യമുന്നേറ്റം കോണ്‍ഗ്രസിനാണ്. കർണാടകയില്‍ എൻഡിഎ ആദ്യ ഘട്ടത്തില്‍ മുന്നിലാണ്.
പോസ്റ്റല്‍ വോട്ടുകള്‍ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. 11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് രാജ്യമാകെ വോട്ടെണ്ണല്‍ നടക്കുന്നത്.