ഡെസേര്‍ട്ട് കപ്പ് ട്വന്റി20 ടൂര്‍ണമെന്റിൽ കാനഡ കിരീടം സ്വന്തമാക്കി. എമിറേറ്റ്സിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഫൈനലിലാണ് കാനഡ കിരീടം നേടിയത്. ഒമാനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയാണ് ഈ നേട്ടം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 137 റണ്‍സാണ് എടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 14 ഓവറിൽ വിജയം കൈവരിയായിരുന്നു. ആരോണ്‍ ജോണ്സന് 41 പന്തില്‍ 68 റണ്‍സ് നേടി. 35 പന്തില്‍ 51 റണ്‍സ് ശ്രീമന്ത വിജരത്നയും നേടി. ഇവരുടെ അര്‍ധ സെഞ്ച്വറിയാണ് കാനഡയുടെ വിജയം എളുപ്പമാക്കിയത്. 23 പന്തില്‍ 47 റണ്‍സ് നേടിയ നസീം ഖുഷിയാണ് ഒമാന്റെ ടോപ് സ്കോറര്‍.