അബുദാബി: സോഷ്യൽ മീഡിയ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയ കേസിൽ യുവാവിന് 15000 ദിർഹം പിഴ വിധിച്ച് കോടതി. .യുവതിയുടെ ചിത്രം സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത് മോശം പരാമർശം നടത്തിയതിനാണ് അബുദാബി കുടുംബ കോടതി ശിക്ഷ വിധിച്ചത്.
ചിത്രം ഡിലീറ്റ് ചെയ്യണമെന്നും തനിക്കുണ്ടായ അപമാനത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. കേസിൽ പ്രതിക്ക് 30000 ദിർഹം പിഴയും 3 മാസത്തേക്ക് സമൂഹമാധ്യമങ്ങളിൽ വിലക്കും ഏർപ്പെടുത്തി. എന്നാൽ വിധിക്കെതിരെ പ്രതി അപ്പീലുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ശിക്ഷ 15000 ദിർഹമാക്കി കുറക്കുകയായിരുന്നു