ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്ത് മണിക്കാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിഞ്ജ ചെയ്തത്. സ്പീക്കറുടെ മുമ്പാകെ ദൈവനാമത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യ പ്രതിജ്ഞ ചെയ്തത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്.
സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ഇന്നലെ വൈകിട്ട് തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.