ഏഷ്യാ കപ്പ് ഫൈനൽ മത്സരം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആർടിഎ. ദുബായ് സ്പോർട്സ് സിറ്റിയിൽ ഇന്ന് പാകിസ്ഥാൻ-ശ്രീലങ്ക ഫൈനൽ നടക്കുന്നതിനാൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ തിരക്കുണ്ടാകുമെന്നാണ് റോഡ് ആൻഡ് ട്രാഫിക് അതോറിറ്റിയുടെ മുന്നറിയിപ്പ്.
പൊതുജനങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനോ മത്സര സ്ഥലത്ത് എത്തിച്ചേരുന്നതിനോ ഉമ്മു സുഖീം സ്ട്രീറ്റ് ഉപയോഗിക്കാൻ ആർടിഎ നിർദ്ദേശിച്ചു. ദുബായ് സ്പോർട്സ് സിറ്റിയിൽ താമസിക്കുന്നവർക്ക് ബദൽ മാർഗമായി അൽ ഫേ റോഡ് ഉപയോഗിക്കാം. ട്രാഫിക് ബ്ലോക്ക് കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ തങ്ങളുടെ യാത്ര നേരത്തെ പ്ലാൻ ചെയ്യണമെന്നും ആർടിഎ ആവശ്യപ്പെട്ടു.