സൗദിയിലെ ജിസാനിലെ ദര്‍ബില്‍ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം ഹൗസില്‍ അബ്ദുള്‍ മജീദാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ദര്‍ബില്‍ ശീഷ കടയിലാണ് അബ്ദുള്‍ മജീദ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ജോലി അന്വേഷിച്ച് വന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് അബ്ദുള്‍ മജീദിന് കുത്തേറ്റതെന്നാണ് വിവരം.
ഇക്കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയി തിരിച്ചെത്തിയതായിരുന്നു മജീദ്. നടപടിക്രമങ്ങള്‍ക്ക് ശേഷം അബ്ദുള്‍ മജീദിന്റെ മൃതശരീരം ദര്‍ബിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവ്: സിപി സൈനബ, പിതാവ്: സിപി സൈദ് ഹാജി, ഭാര്യ: റൈഹാനത്ത് ഇകെ, മക്കള്‍: ഫാതിമത്ത് നാജിയ സിപി, മിദ്ലജ് സിപി