ഐഫോൺ 14 സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിൾ. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിൾ വാച്ച് അൾട്രാ, വാച്ച് സീരീസ് 8 എന്നിവയും അവതരിപ്പിച്ചു. കൂടാതെ, AirPods Pro (2nd Gen) ആപ്പിളിന്റെ ഇവന്റിൽ അനാച്ഛാദനം ചെയ്തു.
ആപ്പിള്‍ ഐഫോണ്‍ 14 സീരീസിന്റെ ഇന്ത്യയിലെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ബേസ് മോഡലായ ഐഫോണ്‍ 14 ആണ് ഈ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാകുക. ഐഫോണ്‍ 14 സീരീസ് ഡിവൈസുകളില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന മോഡലുകളാണ് പ്രോ മോഡലുകള്‍. ഐഫോൺ 14 പ്രോ മോഡലുകൾ ഇന്ത്യയിൽ 1,29,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്.