അല്‍ ഐന്‍ മലയാളി സമാജം 2023 ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര-കലാ-സാഹിത്യ-വിജ്ഞാനമേളയായ Expressions_2023 ല്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും അല്‍ എനിലെ കലാ-സാംസ്കാരിക രംഗത്ത് ശ്രദ്ധ നേടിയവര്‍ക്കുമുള്ള പുരസ്കാര വിതരണവും പൊതുസമ്മേളനവും വലിയ ജനപങ്കാളിത്തത്തോടെ 18-02-2024 വൈകിട്ട് 7 മണി മുതല്‍ അല്‍ ഐന്‍ ലുലു കുവൈത്താത്തിന്റെ മുഖ്യ വേദിയില്‍ നടന്നു.
കേരളത്തിന്റെ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എയുമായ ഡോ.കെ ടി ജലീലിന്റെ സാന്നിധ്യം കൊണ്ടും അല്‍ ഐനിലെ പ്രവാസി മലയാളി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഹരിത നഗരിയിലെ പൊതു സമൂഹത്തിന്റെ കൂടിച്ചേരല്‍ കൊണ്ടും സമ്പന്നമായിരുന്നു ലുലു കുവൈത്താത്തിന്റെ പ്രധാന വേദിയും സദസ്സും. സമാജം പ്രസിഡന്റ് ഫക്രുദീന്‍ അലി അഹമ്മദ് അധ്യക്ഷത വഹിച്ച യോഗം ഡോ.കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഇ കെ സലാം ഡോ. സുധാകരന്, ഡോ ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ -മലയാളി സമാജം ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സമാജം ജന.സെക്രടറി സലിം ബാബു സ്വാഗതവും ട്രഷറര്‍ സന്തോഷ് കൃതജ്ഞതയും പറഞ്ഞു. പുരസ്കാര വിതരണച്ചടങ്ങിന് റസ്സല്‍ മുഹമ്മദ് സാലി നേതൃത്വം കൊടുത്തു. ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്ത റായത് അല്‍ നാസര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ നാസറിന്റെ പിതാവ് അമ്പലത്തുവിട്ടില് ഹംസയെ ഡോ. കെ ടി ജലീല്‍ പൊന്നാടയണിയിച്ചാദരിച്ചു.