മലപ്പുറം: മലപ്പുറം വണ്ടൂരിൽ നടന്ന പൊതുചടങ്ങിനിടെ കുഴഞ്ഞു വീണ നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ പുരോഗതി. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ ഇന്ന് പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി വണ്ടൂർ പൂങ്ങോട് നടന്ന ജനകീയ സെവൻസ് ഫുട്ബോ8 മത്സരത്തിൻ്റെ ഉദ്ഘാടകനായിരുന്നു മാമുക്കോയ. മത്സരം തുടങ്ങും മുൻപ് മൈതനാത്ത് എത്തിയ അദ്ദേഹം പരിപാടിക്കിടെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് അംബുലൻസിൽ മാമുക്കോയയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഡോക്ടർമാരുടെ പരിശോധനയിൽ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് സിപിആർ നൽകിയപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു. രാത്രി തന്നെ കോഴിക്കോട് നിന്നും അദ്ദേഹത്തിൻ്റെ ബന്ധുക്കൾ എത്തി. തുടർന്നാണ് നടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് മാമുക്കോയ.