അബുദാബിയിൽ ഫുഡ് ഡെലിവറി ചെയ്യുന്ന ഡ്രൈവര്‍മാര്‍ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ പ്രഖ്യാപിച്ച് അബുദാബി പൊലീസ്. ഡെലിവറി നടത്തുന്ന ബൈക്ക് ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അപകടങ്ങളിൽ നിന്നും രക്ഷ നേടാനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
* ഡ്രൈവർമാർ പാലിക്കേണ്ട മുൻകരുതലുകൾ
* ഫുഡ് ഡെലിവറിയ്ക്കായി ഉപയോഗിക്കുന്ന ബോക്സിന്റെ വീതിയും നീളവും ഉയരവും 50 സെന്റിമീറ്റര്‍ ആയിരിക്കണം
* ബോക്സിന്റെ വശങ്ങൾ മൂര്ച്ചയുള്ളതായിരിക്കരുത്
* ബോക്സിന്റെ വശങ്ങളില് റിഫ്ലക്ടര്‍ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്
* 20 മീറ്റര്‍ അകലെ നിന്ന് വായിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ബോക്സിലുള്ള എഴുത്ത്
* ഫുഡ് ഡെലിവറി ബോക്സിന്റെ അടപ്പ് ഫൈബർ ഗ്ലാസില്‍ നിർമിച്ചതായിരിക്കണം
*ഡെലിവറി ബോക്സ് പിന്‍സീറ്റിലായിരിക്കണം ഘടിപ്പിക്കേണ്ടത്
*വാഹനത്തിന്റെ ഷ്വാസി നമ്പർ ഡെലിവറി ബോക്സില്‍ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ പോലെ തന്നെയാണ് ഷ്വാസി നമ്പറും.