കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദ്നിയുടെ അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. നിലവിൽ വിദഗ്ദ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് മഅദ്നി. കഴിഞ്ഞ മാസമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മഅദ്നിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.