ഫുഡ് വ്ലോഗിംങിൽ സ്വന്തം സാമ്രാജ്യം തീർത്ത സുബിൻ മഷൂദ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് –മർമ്മം ദിസ് ഈസ് മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ലക്ഷ്മിയുമായി…
ഫുഡ് വ്ലോഗർമാരുടെ തറവാടായ യുഎഇയിൽ കഴിഞ്ഞ ആറ് വർഷമായി യുണീക്കായി നിൽക്കാൻ സുബിന് എങ്ങനെ സാധിച്ചു?
ഞാൻ ഫുഡ് വ്ലോഗറായി വന്ന ആളല്ല, ഫുഡ് എൻതൂസീയാസ്റ്റായി വന്ന ആളാണ്,ഫുഡ് ടേസ്റ്ററായി,സംരഭകനായി വന്ന ആളാണ്.എല്ലാത്തിനുമുപരി ഞാനൊരു തലശ്ശേരിക്കാരനാണ്.ഞങ്ങൾക്ക് ഫുഡിനോട് പ്രൗഡ് ഫീലാണ്.ഇടപ്പളളിയിൽ ഫുഡ് റെസ്റ്റോറന്റ് തുടങ്ങി വിപ്ലവം സൃഷ്ടിച്ചയാളും കൂടിയാണ്.
സുബിന്റെ അവതരണ ശൈലി വളരെ വ്യത്യസ്ഥമാണ്, ഏതെങ്കിലും ട്രെൻഡ് ഫോളോ ചെയ്താണോ ഇങ്ങനെ ചെയ്യുന്നത്?
ഞാൻ ഞാനായിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കാറുളളത്.എന്റെ ഭാര്യ തന്നെയാണ് ആദ്യം എന്നോട് വ്ലോഗ് ചെയ്യാൻ പറയുന്നത് സുബിനോളജിയെന്ന പേര് സജസ്റ്റ് ചെയ്യുന്നതും.ഞാൻ ഉമ്മയുടെ കൈയ്യിൽ നിന്നായാലും പുറത്ത് നിന്നായാലും കഴിക്കുന്ന ഭക്ഷണം ആസ്വദിച്ചാണ് കഴിക്കാറുളളത്.
സുബിന്റെ ഓരോ ആഴ്ച്ചയും ചെയ്യുന്ന റീലുകൾ,അവതരിപ്പിക്കുന്ന ഫുഡ് കോമ്പിനേഷനുകൾ ,കോംപോസെല്ലാം…ഒരു വ്ലോഗർ വന്ന് പരിചയപ്പെടുത്തുന്നു…വ്യത്യസ്ഥമാണെല്ലാം,സർവൈവലിന്റെ ഭാഗമാണോ?
ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോഗറല്ല. എല്ലാ റെസ്റ്റോറന്റ് ഉടമകളോടും ഞാൻ പറയാറുളളത്.നല്ല ഭക്ഷണം കൊടുക്കുക എന്നതാണ്.അതിനോടൊപ്പം തന്നെ, ബെഞ്ച് മാർക്ക് നിലനിർത്തുക.ഒരു സ്ഥലത്ത് മാത്രം യുഎഇയിൽ ഉണ്ടായിരുന്ന തലശ്ശേരി ബിരിയാണി ഇന്ന് മുക്കും മൂലയിലും ലഭിക്കും.പക്ഷേ ഒരു റെെസ്റ്റോറന്റ് വിറക് അടുപ്പിൽ ബിരിയാണി വിളമ്പിയപ്പോൾ അവർക്ക് അത് സക്സസായി.ഔട്ട് ഓഫ് ദ ബോക്സ് ചിന്തിക്കണം സാധനങ്ങൾ കൊണ്ടുവരണം.
രണ്ട് റെസ്റ്റോറന്റുകൾ നടത്തിയിരുന്ന ആളാണ് പിന്നെ എന്ത് കൊണ്ട് അതിൽ നിന്നെല്ലാം വിട്ട് നിൽക്കുന്നു?
എന്നെ അറിയുന്നവർക്കറിയാം ഞാൻ രണ്ടല്ല, 8 റെസ്റ്റോറന്റുകൾ നടത്തിയിരുന്ന ആളാണ്.ഞാൻ വിജയിച്ച് വന്ന ആളുമല്ല, തോൽവികളിലൂടെ പഠിച്ച് കയറി വന്നയാളാണ്.പല കാരണങ്ങൾ കൊണ്ടാണ് എനിക്ക് റെസ്റ്റോറന്റുകൾ നഷ്ട്ടപ്പെടുന്നത്.2010ലാണ് ഞാൻ കഫേ ഡി അറേബ്യ തുടങ്ങുന്നത്.പല പ്രമുഖരും റെസ്റ്റോറന്റിൽ വന്ന് കഴിച്ചിടുണ്ട്.അതിനിടയ്ക്ക് എനിക്കൊരു ആക്സിഡന്റ് സംഭവിച്ചു.നാൽപത് വർഷത്തോളമായി ഉമ്മയടക്കം എല്ലാവരും ദുബായിലാണ്.എല്ലാം നിർത്തി ഇങ്ങോട്ടേക്ക് വരാൻ ഉമ്മ പറഞ്ഞു. ഇവിടെ വന്നിട്ട് ചെറിയൊരു കഫേയും, പിന്നീട് വലിയൊരു റെസ്റ്റോറന്റും തുടങ്ങി.പക്ഷേ പാർട്ടണർഷിപ്പ് പ്രശ്നങ്ങൾ കാരണം നിർത്തേണ്ടി വന്നു.കണ്ടന്റ്ക്രിയേഷൻ പിന്നീടാണ് തുടങ്ങുന്നത് ,ഭാര്യയ്ക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു.