ഇന്ന് ഫുട്ബോള്‍ മാമാങ്കത്തിന് കോടിയേറുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങില്‍ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ഒരുങ്ങുന്നത്. ഓരോ ടീമുകളുടെയും ഫാന്‍ ഫൈറ്റിനും തകര്‍പ്പന്‍ ആഘോഷങ്ങള്‍ക്കുമിടയില്‍ വ്യത്യസ്തരാവുകയാണ് കൊച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം ഫുട്ബോള്‍ ആരാധകര്‍. ഖത്തറിന്റെ മണ്ണില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉയര്‍ന്നുതുടങ്ങുന്ന മാജിക് കാണാന്‍ ലക്ഷങ്ങള്‍ മുടക്കി ഇവർ സ്വന്തമാക്കിയത് ഒരു വീടും സ്ഥലവും.
എല്ലാവര്ക്കും മുടങ്ങാതെ ഒരുമിച്ചിരുന്ന് ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്ബോള്‍ ആരാധകരായ ചെറുപ്പക്കാർ. 17 പേര് ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. അതേസമയം വേള്‍ഡ് കപ്പ് കഴിഞ്ഞാലും വീട് പൊിച്ചുകളയേണ്ടി വന്നാലും ഒരിടം സ്പോര്‍ട്സിന് വേണ്ടി തന്നെ നിലനിര്‍ത്താനാണ് ഇവരുടെ തീരുമാനം.
ലോകകപ്പ് കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്ഥിരമായി ഒരിടമില്ലാത്തതായിരുന്നു ഇവരുടെ പ്രധാന പ്രശ്നം. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി അയല്പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. പന്തുകളിയുടെ ആവേശങ്ങൾ ഉള്‍ക്കൊണ്ട് കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ളവരും ഈ കൂട്ടായ്മയിലുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ വേള്‍ഡ് കപ്പിന് കര്‍ട്ടനുയര്‍ന്ന് തുടങ്ങിയപ്പോൾ ഇവരുടെ ആവേശത്തിന് മങ്ങൽ ഏൽക്കരുതെന്ന് നിർബന്ധമായിരുന്നു. ആ സമയത്താണ് പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കളി കാണുന്നത് അവിടെ വച്ചാകാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് 17 പേര് കൂടി തുല്യമായി ഷെയര്‍ എടുത്ത് വീടും സ്ഥലവും മത്സരം കാണുന്നതിനായി സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്ട്രേഷന് നടന്നത്.