കേരള കോണ്‍ഗ്രസ് (ജോസഫ്) വിട്ട പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവദേക്കര്‍ അടക്കമുള്ള ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്മാന് സ്ഥാനവും വിക്ടര്‍ രാജിവെച്ചത്. യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയാണെന്ന് വിക്ടര്‍ ടി തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താന്‍ എന്നും രാജിക്ക് പിന്നാലെ വിക്ടര്‍ പ്രതികരിച്ചു.
വിക്ടര്‍ ജോണി നെല്ലൂരിന്റെ എന്‍.പി.പിയിലേക്ക് പോകുമെന്നായിരുന്നു അഭ്യൂഹം. കഴിഞ്ഞദിവസം വിക്ടര്‍ ടി തോമസിനെ ബിജെപി നേതാക്കള്‍ കൊച്ചിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
പ്രമുഖരായ ക്രൈസ്ത നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് നല്ലതരത്തിലുള്ള പിന്തുണ ബിജെപിക്ക് നിലില്‍ കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വര്‍ധിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.