വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് നല്‍കുന്നെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിലാണ് വാട്ട്സാപ്പ് വഴി തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ലാപ്ടോപ്പ് ലഭിക്കാന്‍ എന്ന പേരില്‍ രജിസ്ട്രേഷന് ലിങ്ക് സഹിതമാണ് വാട്സാപ്പില്‍ പ്രചരിക്കുന്നത്. ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും വയസ്സും ഫോണ്‍ നമ്പറും നല്‍കാനാണ് നിര്‍ദേശം. ഇത്രയും വിവരങ്ങള്‍ നല്കി കഴിഞ്ഞാല്‍ ഫോണില്‍ ലഭ്യമാകുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്ടര്‍ ചെയ്യുന്നതോടെ ലാപ്ടോപ് ലഭിക്കുമെന്നാണ് വാഗ്ദാനം.
വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.
ഇക്കാര്യത്തില്‍ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്കി…