സംസ്ഥാനത്ത് ട്രാഫിക് സുരക്ഷയുടെ ഭാഗമായി എ ഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ .യാതൊരു ബന്ധമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ല. ഇതുമായി ബന്ധപ്പെട്ട് പേരുചേര്ക്കപ്പെട്ടവരാരും കമ്പിയുടെ ഡയറക്ടര്‍മാര്‍ അല്ലെന്നും ഊരാളുങ്കല്‍ സൊസൈറ്റി.
ബാംഗ്ലൂര്‍ ആസ്ഥാനമായ എസ് ആര് ഐ ടി ഒരു ആശുപത്രി സോഫ്റ്റ് വെയര്‍ വികസന പദ്ധതി 2016ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിരുന്നു. യു.എല്‍.സി.സി.എസ് എസ്.ആര്.ഐ.ടി എന്നാണ് ഈ സംയുക്ത സംരംഭത്തിന്റെ പേര്. രണ്ട് സ്ഥാപനത്തിലെയും ഡയറക്ടര്‍മാര്‍ കമ്പനിയില്‍ അംഗങ്ങള്‍ ആയിരുന്നു. 2018 ഓടെ പദ്ധതി പൂര്‍ത്തീകരിക്കുകയും സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തെന്നും ഊരാളുങ്കല്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഈ സംരംഭം ഇപ്പോള്‍ നിലവില്‍ ഇല്ല.
കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന ചില വെബ്സൈറ്റുകളില്‍ എസ് ആര് ഐടി എന്ന് തിരഞ്ഞാല്‍ യു.എല്‍.സി.സി.എസ് എസ്.ആര്.ഐ.ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരം കൂടി വരാറുണ്ട്. പഴയ വിവരങ്ങള്‍ ലഭിക്കുന്നത് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തത് മൂലമാണ്. ഇതി കണ്ടിട്ടാണ് പല എസ്ആര്‍ഐടി എന്ന് കേള്‍ക്കുന്നിടത്തെല്ലാം യു.എല്‍.സി.സി.എസിനെ കൂട്ടിക്കട്ടാന് ശ്രമിക്കുന്നതെന്നും ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു.
പണ്ട് നിലവിലുണ്ടായിരുന്ന യു.എല്‍.സി.സി.എസ് എസ്.ആര്.ഐ.ടി ആണ് യഥാര്‍ത്ഥ എസ്.ആര്.ഐ.ടി എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഊരാളുങ്കല്‍ പറഞ്ഞു.