പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ പുന്നലത്ത്പടിക്ക് സമീപം പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ട് പേര് മരിച്ചു. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനവും ലോറിയുമാണ് കൂട്ടിയിടിച്ചത്.
മരിച്ചവര്‍ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരാണ്.
നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗണ്ട് എന്‍ജിനീയര്‍ ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയും പുന്നപ്ര സ്വദേശിയുടെ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. സീതത്തോട് നിന്ന് നാടന്‍പാട്ട് അവതരിപ്പിച്ച് മടങ്ങിവരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു.