യുഎഇയിലെ സ്കൂളുകൾ ഈ മാസം 29ന് തുറക്കുന്നു. വാർഷിക അവധിയിലായിരുന്ന അധ്യാപകരും സ്കൂൾ ജീവനക്കാരും ഇതോടെ സ്കൂളുകളിലേക്ക് മടങ്ങിയെത്തും. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് അധികൃതർ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം വിദ്യാർത്ഥികൾ സ്കൂളിലെത്താൻ.സ്കൂൾ തുറക്കുന്ന ദിവസം 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അൽഹൊസൻ ആപ്പ് വഴി ലഭിക്കുന്ന ഗ്രീൻ പാസും നിർബന്ധമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട് . 16 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ 7 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. വാക്സീൻ എടുത്ത കുട്ടികൾ 14 ദിവസം കൂടുമ്പോൾ പിസിആർ എടുക്കുകയും വേണം . 30 ദിവസം കൂടുമ്പോൾ 16 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾ പിസിആർ എടുക്കേണ്ടത് നിർബന്ധമാണെന്നും അധികൃതർ പറയുന്നു . 2 ഗ്രേഡ് മുതലുള്ള കുട്ടികൾക്ക് ക്ലാസ് മുറികളിൽ മാസ്ക് നിർബന്ധമാണ്. ഇവർ 30 ദിവസം കൂടുമ്പോൾ ആണ് പി സി ആർ എടുക്കേണ്ടത് .
യു എ ഇ യിലെ 226 കേന്ദ്രങ്ങളിൽ വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കുമായുള്ള സൗജന്യ പിസിആര്‍ പരിശോധനകൾ നടത്തും. മുൻ വർഷങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇപ്പോൾ സ്കൂൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.