റിയാദ്: പതിനാലാമത് റിയാദ് സാഹിതോത്സനത്തിന് നാളെ ഒക്ടോബർ 25 തുടക്കമാകും.കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.സാഹിത്യോത്സവ് മത്സരങ്ങൾക്കാണ് നാളെ രാവിലെ 7 മണിക്ക് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ തുടക്കമാകുന്നത്.
കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമുളള ശ്രദ്ധേയമായ ഇടപെടലായാണ് സാഹിത്യോത്സവ് നടത്തുന്നത്.66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടർ മത്സരങ്ങളും പൂർത്തിയാക്കിയാണ് സോൺ തല മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരക്കുന്നത്.
കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, എന്നീ വിഭാഗങ്ങളിലായി 69 ഇനങ്ങളിൽ നാനൂറിലധികം മത്സരാർത്ഥികൾ സോൺ സാഹിത്യോത്സവിന്റെ ഭാഗമാകും.