യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ സമയത്ത്, രാജ്യത്തിന്റെ ചില വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അതേസമയം അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 19 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയും. എമിറേറ്റുകളിൽ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അന്തരീക്ഷത്തിൽ lനേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.