ഇടുക്കിയില്‍ പെന്ഷന് കിട്ടാത്തതിനെതുടര്‍ന്ന് യാചനാ സമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്സിയുടെതാണെന്ന് ഈ മകള്‍ വിദേശത്താണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും വ്യക്തമായതായി ദേശാഭിമാനി തിരുത്തി വാര്‍ത്ത നല്കി.
‘വിധവാ പെന്ഷന് കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനാസമരം നടത്തിയ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പി സി പ്രിന്‍സിയുടെ പേരിലാണുള്ളത്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണ്. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. അതാണ് തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയത്.
മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് തമാസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു,’ എന്നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്.
ഭൂമിയുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരില്‍ ഉണ്ടെന്ന് പറയപ്പെടു്നന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്ത് നല്‍കുകയും ചെയ്തു.
‘പെന്ഷന് മുടങ്ങിയെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ പിച്ചയെടുപ്പിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തല്‍. സ്വന്തമായി രണ്ട് വീടുണ്ട്. അതില്‍ ഒരു വീട് അടിമാലി ഇരുന്നേറക്കറില് 5000 രൂപ വാടകയ്ക്ക് നല്കിയിരിക്കുന്നു. പഴംമ്പിള്ളിച്ചാലില് ഒന്നര ഏക്കര്‍ സ്ഥലമുണ്ട്. മറിയക്കുട്ടിയുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്തുണ്ട്. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് അരി വാങ്ങാന്‍ ഗതിയില്ലാതെ ഭിക്ഷയെടുക്കേണ്ടിവന്നു എ്ന കളവുമായി മറിയക്കുട്ടി ചാനലുകള്‍ക്ക് മുമ്പില്‍ എത്തിയത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകത്തിന് കുടപിടിച്ച് ചട്ടിയുമായി തെരുവിലിറങ്ങി അവര്‍ സ്വയം അപഹാസ്യയായി,’ എന്നായിരുന്നു ദേശാഭിമാനിയുടെ വാര്‍ത്ത.