ഒമാൻ: ഒമാനിലെ മസ്കറ്റിൽ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഒമാനിലെ പ്രമുഖ ബിസിനസ്സ് കൂട്ടായ്മയായ കിംജി രാംദാസ് എൽഎൽസിയുടെ പങ്കാളിത്തത്തോടെയാണ് തനിഷ്ക് പ്രവാസികളിലേക്ക് എത്തുന്നത്. ജിസിസിയിലെ 11-ാമതും ഇന്ത്യയ്ക്ക് പുറത്തുള്ള 16-ാമത് തനിഷ്ക് സ്റ്റോറുമാണിത്.
ചാരുത നിറഞ്ഞതും വ്യത്യസ്ത്ഥവുമായ ഒമാനിലെ തനിഷ്ക് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് എച്ച്.ഇ. കുരുവിള മാർക്കോസ്, അങ്കുർ ഗുപ്ത, കിംജി രാംദാസ് എന്നിവരോടൊപ്പം ഒമാനിലെ സുൽത്താനേറ്റിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗുമാണ്. 1500 ചതുരശ്ര അടിയിൽ കൂടുതലുളള ഷോറൂമിൽ മികച്ച ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ജനങ്ങളെ കാത്തിരിക്കുന്നത്.
ഒമാനിലെ അവന്യൂസ് മാളിലെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ച ഷോറൂം ആഴ്ചദിവസങ്ങളിൽ 10am – 10pm, വാരാന്ത്യത്തിൽ 11pm മണി വരെയും പ്രവർത്തിക്കും .