N.S.S അലൈൻ പ്രസിഡൻ്റ് അനിൽ.വി.നായർ അധ്യക്ഷനായ യോഗത്തിൽ ISC പ്രസിഡൻ്റ് റസ്സൽ മുഹമ്മദ് സാലി ഉത്ഘാടനം ചെയ്തു. സന്തോഷ് കുമാർ, T.V.N കുട്ടി (ജിമ്മി), ശ്യാം മേനോൻ. , വിനോദ് കുമാർ, ദിവാകര മേനോൻ , അരവിന്ദാക്ഷൻ നായർ, ജയചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, , സുരേഷ്, Dr.സുധാകരൻ , സ്മിതാ രാജേഷ്, E.K സലാം., ഷാജി ജമാലുദ്ദീൻ , ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ Dr. ഹരിദാസൻ നായർ, തുളസ്സി ദാസ്സ് , പ്രദീപ് മാഷ് എന്നിവരെ ആദരിച്ചു. കഴിഞ്ഞ സെക്കൻ്ററി ,ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് എൻ എസ്സ് എസ്സ് അലൈൻ ഏർപ്പെടുത്തിയ സ്കോളാസ്റ്റിക് അവാർഡ് വിതരണം ചടങ്ങിൽ നടന്നു.
എൻഎസ്സ് എസ്സ് കലാവിഭാഗവും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,ഓണ സദ്യ , ഓണക്കളികൾ മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു.