യു എ ഇ യിൽ ഇന്ന് 519 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 628 പേർ രോഗമുക്തരായി ആശുപത്രി വിടുകയും മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിലവിൽ ആകെയുള്ള കോവിഡ് കേസുകളുടെ എണ്ണം 19,205 ആണ്. 23,607 ൽ അധികം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നുമാണ് പുതോയ രോഗികളെ കണ്ടെത്തിയത്. കോവിഡിന് ശേഷം ഒരു ദശലക്ഷത്തിലധികം വിദ്യാർഥികളാണ് ആദ്യമായി സമ്പൂർണ്ണ സ്കൂൾ സംവിധാനത്തേക്ക് മടങ്ങിയെത്തുന്നത്. ഇത് സംബന്ധിച്ച മുൻകരുതലുകളെ പറ്റി നേരത്തേ തന്നെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.