യു എ ഇ യിൽ കൊറോണ ബാധിതരായ 602 പുതിയ രോഗികൾ കൂടി ആശുപത്രികളിൽ ചികിത്സ തേടി. 654 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
21,919,6 പേരെ പുതിയതായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് പുതിയ കോവിഡ് ബാധിതരെ കണ്ടെത്തിയത്. 19,240 കോവിഡ് കേസുകളാണ് നിലവിൽ യു എ ഇ യിലുള്ളത്. ഓഗസ്റ്റ് 24 വരെ യു എ ഇ യിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 10,116,15 ആണ്. രോഗ മുക്തി നേടിയവരുടെ ആകെ എണ്ണം 99,003,2 ഉം ആണ്. ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ് മരണങ്ങളുടെ എണ്ണം 2341 എണ്ണവുമാണെന്ന് അതികൃതർ അറിയിച്ചു. അതേ സമയം യു എ ഇ യിലെ 226 കേന്ദ്രങ്ങളിലായി വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കുമായുള്ള സൗജന്യ പിസിആര്‍ പരിശോധനകൾ നടത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.