താമസ സ്ഥലങ്ങള്‍ക്കു പുറമെ വിവിധ സ്ഥാപനങ്ങളും ക്രിസ്മസ് ദീപങ്ങളാല്‍ അലംകൃതമായി. ക്രിസ്മസിന് മുന്നോടിയായി വീടുകളിലും ക്രൈസ്തവ ദേവാലയങ്ങളും പ്രത്യേക കരോളും സംഘടിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് വിശ്വാസികള്‍ ആണ് കരോള്‍ സര്‍വിസില്‍ പങ്കടുത്തത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും കരോള്‍ സര്‍വിസുകള്‍ സജീവമാണ്.
റാസല്‍ഖൈമയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ലൂക്ക്സ്, സെന്റ് ആന്റണീസ് പാദുവ കാത്തലിക്, സെന്റ് തോമസ് മാര്‍ത്തോമ, സെന്റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സുറിയാനി ഓര്‍ത്തഡോക്സ്, ഇവാഞ്ചലിക്കല്‍, സെവന്ത് ഡേ അഡ്വെഞ്ചറിസ്റ്റ് തുടങ്ങിയ ചര്‍ച്ചുകളില്‍ ക്രിസ്മസിനേടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.
ദുബായ്, അബൂദാബി ഉൾപ്പെടെയുള്ള എമിറേറ്റുകളിലെ പള്ളികളിലും പ്രത്യേക പ്രാർഥനകളുണ്ടാവും. ഇക്കുറി ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ ഇക്കുറി അതിഗംഭീരമായി തന്നെ ആഘോഷിക്കും.