തൃശൂര്‍ വഞ്ചിക്കുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കല്‍ തെക്കേല്‍ വീട്ടില്‍ ചന്ദ്രന്റെ മകന് മകന് ശ്രീരാഗ് ആണ് മരിച്ചത്. 26 വയസായിരുന്നു. കൂടെ ഉണ്ടായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. ശ്രീരാഗ്, സഹോദരന് ശ്രീരേഖ്, അജ്മല്‍, ശ്രീരാജ് എന്നിവര്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ട ഇവര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വന്നു. ഈ സമയം ദിവാന്‍ജിമൂല
പാസ്പോര്‍ട്ട് ഓഫീസിന് സമീപത്ത് വെച്ച് അക്രമി സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചു പരിശോധിച്ചു. എന്നാല്‍ ഒന്നും കിട്ടിയില്ല. ബാഗില്‍ നിന്നും സംഘം വാരി വലിച്ച് പുറത്തിട്ട സാധനങ്ങള്‍ തിരികെ വെക്കാന്‍ ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയത്.
പരിക്കേറ്റ ശ്രീരാഗിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സോഹദരന് ശ്രീരാഗും സുഹൃത്ത് ശ്രീരാജുമാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഉള്ളത്.
അഞ്ച് പേര് ചേര്‍ന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. സംഘത്തില്‍ പരിക്കേറ്റ മുഹമ്മദ് അഫ്താഫ് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.