ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച എക്ചേഞ്ച് ഹൗസിന് വിലക്ക് ഏർപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. വാടകയ്ക്ക് എടുത്ത ലൈസൻസ് ഉപയോഗിച്ചാണ് എക്ചേഞ്ച് ഹൗസ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് സ്ഥാപന ഉടമയ്ക്ക് നിർദ്ദേശവും നൽകി.
പുതിയ അനുമതി ലഭിക്കും വരെ എക്ചേഞ്ച് ഹൗസിന്റെ എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം. എക്സ്ചേഞ്ച് ഹൗസിന്റെ ഉടമയ്ക്കും ജനറൽ മാനേജർക്കും ഉപരോധം ബാധകമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്താൻ സ്ഥാപനങ്ങൾ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ പരിശോധന ശക്തമാക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.