ആകാശം മുട്ടുന്ന ഗോപുരങ്ങൾ അനവധി ദുബായിൽ ഉണ്ടെങ്കിലും , ലോകത്ത് ഇന്ന് പടുത്തുയർക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യനിർമ്മിത കെട്ടിടം തങ്ങളുടെ ഭൂമിൽ കെട്ടിപടുക്കുകയെന്ന സുൽത്താൻമാരുടെ ആഗ്രഹം സഫലമായിട്ട്….ബുർജ് ഖലീഫ ആകാശം ചുംബിച്ചിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ.മണൽ പ്രദേശമായ ദുബായിൽ 163 നിലകളുളള കെട്ടിടം(828 മീറ്റർ) പണിയുക എന്നത് ആശങ്കയുളള കാര്യം തന്നെയായിരുന്നു…എന്നാൽ 22 മില്ല്യൺ മനുഷ്യമണിക്കൂറുകളുടെ കഠിനാധ്വാനത്താൽ മണലിൽ നിന്നും ഉയർന്നു വന്ന ഗോപുരം 15 വർഷങ്ങൾക്ക് ഇപ്പുറവും ഒൻപത് ലോക റെക്കോർഡുകളുമായി തലയെടുപ്പോടു കൂടി ദുബായ് എത്തുന്നവരെ നോക്കി പുഞ്ചിരിക്കുന്നു…
2004ൽ തുടങ്ങിയ ബുർജ് ഖലീഫയുടെ പണി ആറ് വർഷങ്ങൾ കൊണ്ട് പൂർത്തീകരിച്ച് 2010ൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോകത്തിന് സമ്മാനിച്ചു.1.5 ബില്ല്യൺ ഡോളറാണ് നിർമ്മാണ തുക അതായത്, 1,28,64,97,94,700.00 കോടി ഇന്ത്യൻ മണി.എണ്ണിയെടുക്കാൻ പറ്റാത്ത അത്രയും രൂപ ചിലവഴിക്കേണ്ടി വന്നുവെങ്കിലും, ദുബായിൽ പറന്നിറങ്ങുന്ന ആളുകളത്രയും ആദ്യം തേടുക ബുർജ് ഖലീഫ എവിടെയെന്നാകും.ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാതെ ലോകത്തിൻറെ പുതുവർഷ ആഘോഷം പൂർണമാകില്ല.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്ന് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചു, നിരവധി സിനിമകളിൽ, പ്രിയപ്പെട്ടവരോട് പറയാനുളള സ്നേഹസന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോകൾ, മൂന്ന് മിനിറ്റ് ഡിസ്പ്ലേയ്ക്ക് ഏകദേശം 250,000 ദിർഹമാണ് ചെലവ്.ഇന്ത്യയുൾപ്പടെയുളള രാജ്യങ്ങളുടെ വിശേഷ അവസരങ്ങളിൽ അതത് രാജ്യങ്ങളുടെ ദേശീയ പതാകയുടെ നിറവുമണിയും ബുർജ് ഖലീഫ.മുഹമ്മദ് കജൂർ അലബ്ബാറിന്റെ ഉടമസ്ഥയിലുള്ള റൽ എസ്റ്റേറ്റ് കമ്പനിയായ എമാർ പ്രോപർട്ടീസിന്റേതാണ് ബുർജ് ഖലീഫ.
അതസേമയം, ഈ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് സി & ടി, യുഎഇയിലെ ആരബ്ടെക്, ബെൽജിയം കമ്പനിയായ ബെസിക്സ് എന്നിവയ്ക്കായിരുന്നു. ദുബായ് മാൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം നടത്തിയത് എമാർ കമ്പനിയായിരുന്നു.പ്രതിവർഷം 15 ദശലക്ഷം ഗാലൺ വെള്ളമാണ് ഈ കെട്ടിടഭീമൻ ശേഖരിക്കുന്നത്. കെട്ടിടത്തിലെ ചെടികളുടെ ജലസേചനത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നു. 95 കിലോമീറ്റർ അകലെ നിന്നും ബുർജ് ഖലീഫയുടെ മുനമ്പ് കാണാനാകും.