ട്വിറ്റര്‍ ലോഗോ ആയ കിളിയെ മാറ്റി എക്സ് ലോഗോ ആക്കാന്‍ സിഇഓ ഇലോണ്‍ മസ്ക്. ഞായറാഴ്ച അര്‍ധരാത്ര മുതല്‍ കിളിയുടെ ലോഗോ മാറുമെന്നാണ് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഉടന്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതുക്കെ എല്ലാ പക്ഷികളോടും എന്നാണ് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തത്. ഇന്ന് അര്‍ധരാത്രിയോടെ എക്സ് ലോഗോ പോസ്റ്റ് ചെയ്യും. നാളെ ലോകമെമ്പാടും അത് ലൈവ് പോകുമെന്നും മസ്ക് ട്വീറ്റ് ചെയ്തു.
And soon we shall bid adieu to the twitter brand and, gradually, all the birds
— Elon Musk (@elonmusk) July 23, 2023
ട്വിറ്റര്‍ ലോഗോ നേരത്തെ തന്നെ മാറ്റേണ്ടതായിരുന്നുവെന്നാണ് മസ്കിന്റെ അഭിപ്രായം. നേരത്തെയും ട്വിറ്റര്‍ കിളിയെ മാറ്റി നായയെ ലോഗോ ആക്കിയിരുന്നു. പിന്നീട് പഴയ ലോഗോ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ജോഡ് കോയിന് നായയുടെ ലോഗോ ആയിരുന്നു ചെറിയ ഇടവേളയിലേക്ക്മാ മാറ്റിയത്.
അതേസമയം നീല നിറമുള്ള കിളിയെ ഏത് മാര്‍ഗത്തിലൂടെയും സംരക്ഷിക്കുമെന്ന് ട്വിറ്റര്‍ വെബ്സൈറ്റ് അറിയിച്ചു.
— Elon Musk (@elonmusk) July 23, 2023