അച്ഛന്റെ പേര് ബാലഗോപാൽ എന്നാണല്ലോ, അത് ശിൽപ ബാലയാക്കി മാറ്റിയത് അച്ഛൻ തന്നെയാണോ?
എന്റെ പേര് ആദ്യത്തെ സിനിമ ഇറങ്ങുന്നത് വരെ ശിൽ ബാലഗോപാൽ എന്ന് തന്നെ ആയിരുന്നു.സ്കൂളിൽ സപീച്ചൊക്കെ പറയുന്ന സമയം തൊട്ട് ദിസ് ഈസ് ശിൽപ ബാലഗോപാൽ എന്ന് പറഞ്ഞ് ശീലിച്ച എനിക്ക് ആ മാറ്റം ഇഷ്ട്ടമല്ലായിരുന്നു.ഫസ്റ്റ് ആർട്ട് മൂവിയാണ് ചെയ്തത്.അതിന്റെ സംവിധായകൻ അച്ഛനെ വിളിച്ച് ചോദിച്ചു ശിൽപ ബാലഗോപാൽ നീട്ടമുളള പേരാണ് അത് മാറ്റി ശിൽപ ബാല എന്ന് ഇൻട്രൊഡ്യൂസ് ചെയ്തോട്ടെയെന്ന്.അച്ഛൻ സമ്മതിച്ചു അങ്ങനെ മാറ്റി.
പതിനാറ് വയസ്സുളളപ്പോഴാണ് സിനിമയിൽ എത്തുന്നത്, ദുബായിൽ ആയിരുന്നല്ലോ താമസിച്ചിരുന്നത് അവിടെ സെലിബ്രേറ്റി ഇമേജായിരുന്നോ?
തീർച്ചയായും.അവിടെ സിനിമയിൽ നിന്നും ഓഫർ വന്നപ്പോഴേ എല്ലാവരും അറിഞ്ഞു.ചെറിയ ഉദ്ഘാടനം, കമ്മ്യൂണിറ്റി പരിപാടികളില്ലൊക്കെ ചീഫ് ഗസ്റ്റായി പോയിട്ടുണ്ട്.പക്ഷേ, അത് കേരളത്തിലായിരുന്നെങ്കിൽ നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കില്ല. സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്ന ചൈൽഡ് ആർട്ടിസ്റ്റുകൾ, പേരെടുത്ത് പറയുന്നില്ല, സിനിമ നന്നായി ചെയ്യുന്നുണ്ട്.ആ കുട്ടിയെ ഏതെങ്കിലും പരിപാടിക്ക് വിളിക്കുമ്പോൾ രണ്ട് വാക്ക് സംസാരിക്കണമെന്ന് സംഘാടകർ പറഞ്ഞാൽ, കുട്ടിയുടെ അച്ഛനും അമ്മയും ട്രെയ്ൻ ചെയ്യിപ്പിക്കും ,എങ്ങനെ വ്യക്തമായി സംസാരിക്കണമെന്ന് പക്ഷേ പിന്നീട് അത് വെച്ച് സോഷ്യൽ മീഡിയ അറ്റാക്ക് ചെയ്യുകയാണ്.ശരിയായ കാര്യമായി എനിക്ക് തോന്നുന്നില്ല.
ഭാവന അടുത്ത സുഹൃത്താണല്ലോ, ഫ്രണ്ട് ,സ്റ്റാർ എന്ന ലേബലൊക്കെ മാറ്റി നിർത്തിയാൽ…ഭാവനയെന്ന സ്ത്രീ, വ്യക്തി എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
ഭാവന പതിനാറ് വയസ്സിൽ സിനിമയിൽ വന്നയാളാണ്. സിനിമ സെറ്റിലെ ജോലിയിലെ വലിപ്പ ചെറുപ്പങ്ങൾ നോക്കാതെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്നത് കണ്ടിട്ടുണ്ട്.കേസിന്റെ സമയത്തൊക്കെ പൊട്ടിത്തെറിക്കാനോ മിണ്ടാനോ പറ്റാത്ത സാഹചര്യത്തിൽ കൂടെ കടന്ന് പോയപ്പോഴൊക്കെ…എന്നോട് സംസാരിക്കാനും സംസാരിക്കാതെ ഇരിക്കാനുമുളള സ്വാതന്ത്യം ഉണ്ട്. അത് എന്ത് കൊണ്ടാകും എന്ന് മനസ്സിലാക്കുന്ന ഫ്രണ്ടാണ് ഞാനും.ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ ആരാണ് വലുത് ചെറുത് എന്ന സംസാരമില്ല.ഫ്രണ്ട്ഷിപ്പിനാണ് ജീവിതത്തിൽ മുൻതൂക്കം.