രാജ്യത്ത് കര്‍ഷക സമരം നടക്കുന്ന സമയത്ത് സമരവുമായി ബന്ധപ്പെട്ടവരുടെയും പിന്തുണയ്ക്കുന്നവരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ട്വിറ്റര്‍ സഹ സ്ഥാപകനും മുന്‍ സിഇഓയുമായ ജാക്ക് ഡോര്‍സി.
അക്കൗണ്ടുകള്‍ മരവിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ട്വിറ്ററിന് പൂട്ടിടുമെന്നും ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായും ഡോര്‍സി പറഞ്ഞു. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്താണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്നും ഡോര്‍സി പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഡോര്‍സി ഇക്കാര്യം പറഞ്ഞത്. വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റു ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘നിങ്ങളുടെ ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും. പറയുന്നത് കേട്ടില്ലെങ്കില്‍ ഞങ്ങള്‍ ഇവിടുത്തെ ഓഫീസുകള്‍ പൂട്ടിക്കും. എന്നാണ് അവര്‍ പറഞ്ഞത്. നോക്കൂ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്,’ ഡോര്‍സി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ അടക്കം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷം ആരോപണം ഏറ്റെടുത്തതോടെ കേന്ദ്രം മറുപടിയുമായി രംഗത്തെത്തി. ഡോര്‍സിയുടെ ആരോപണം പച്ചക്കള്ളമാണെന്നും ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ ചിലതൊക്കെ മായ്ച്ച് കളയാനുള്ള ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു.