കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചത്തത്. തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റായനായിരുന്നു തീരുമാനം. തൃശൂരേക്ക് കൊണ്ടു പോകുന്നതിനിടെ കോഴിക്കോട് വെച്ചാണ് കടുവ ചത്തത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് തന്നെ കടുവയെ സംസ്കരിക്കും. ഇന്നലെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കമ്പി വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കടുവ.
പത്ത് വയസുള്ള ആണ് കടുവയാണ് ചത്തത്. മയക്കുവെടിവെച്ച് പിടികൂടിയ ശേഷം മൃഗഡോക്ടര്‍ കടുവയെ പരിശോധിച്ചിരുന്നു. മുന്‍ കാലുകളിലൊന്നിന് പരിക്കുള്ളതായും ഒരു പല്ല് ഇളകിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാന്‍ തീരുമാനമായത്.
ഇന്നലെ പകല്‍ 11 മണിയോടെയാണ് വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗദ്ധ സംഘം കടുവയെ മയക്കുവെടി വെച്ചത്.