ഖത്തർ ലോകകപ്പ് കാണാനെത്തുന്ന ആരാധകരോട് സൗദി അറേബ്യ കൂടി സന്ദർശിക്കണമെന്ന് ലയണൽ മെസി. ‘നിങ്ങൾ ലോകകപ്പിന് പോവുകയാണെങ്കിൽ സൗദി അറേബ്യയിലെ അത്ഭുതകരമായ കാഴ്ചകളും കൂടി കാണാനെത്തണം’ എന്ന് സൂപ്പർ താരം ആരാധകരോട് ആവശ്യപ്പെട്ടു. നിലവിൽ സൗദി ടൂറിസം അംബാസിഡറാണ് ലയണൽ മെസി.
ലോകകപ്പ് കാണാനെത്തുന്ന വിസയുളളവർക്ക് എത്ര തവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുകടക്കാനും അർഹതയുണ്ട്. ഹയ്യാ കാർഡ് കൈവശമുളളവർക്ക് വ്യവസ്ഥകൾക്കനുസൃതമായി സൗദിയിൽ പ്രവേശിക്കാമെന്ന് സൗദി ഭരണകൂടം അറിയിച്ചു. പ്രവേശിക്കുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടണമെന്നും നിർദേശമുണ്ട്.
നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പിനു ശേഷവും ഒരു മാസം തുടരാവുന്നതാണ്. 2023 ജനുവരി 23നുള്ളില്‍ മടങ്ങി പോയാല്‍ മതിയാവും. ഖത്തര്‍ പൗരന്മാര്, താമസക്കാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര് എന്നിവര്‍ക്ക് ഹയ്യാ കാര്‍ഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വര്‍ക്ക് പെര്‍മിറ്റിലും, വ്യക്തിഗത റിക്രൂട്ട്മെന്റ് വിസയിലും എത്തുന്നവര്‍ക്ക് പ്രവേശനത്തിന് തടസമില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി അംഗീകാരം ലഭിക്കുന്നവര്‍ക്കും പ്രവേശനം ലഭിക്കും.